ഇടുക്കിയിൽ കാണാതായ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെ കണ്ടെത്തി. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയിൽ കാട്ടിനകത്ത് ഉള്ള കുടിയിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്.

ഇടുക്കി: ഇടുക്കിയിൽ കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് നീണ്ട തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയിൽ കാട്ടിനകത്ത് ഉള്ള കുടിയിൽ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ധന്യയെ കാണാതായതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് ഡ്രോൺ പരിശോധന നടത്തുകയും ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്. ധന്യയുടെ ഫോൺകോൾ വിശദാംശങ്ങളും ഇന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിനിടയിലാണ് ധന്യയെ കണ്ടെത്തിയത്.