എറണാകുളം പാവക്കുളം അമ്പലത്തിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. നാല് വർഷം മുമ്പ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 

കൊച്ചി: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് പ്രണയ സാഫല്യം. ഉസ്ബക്കിസ്ഥാൻ സ്വദേശി നസീബയെ ആണ് മിസ്റ്റർ യൂണിവേഴ്സായ ചിത്തരേശ് നടേശൻ കൊച്ചിയിൽ വച്ച് വിവാഹം ചെയ്തത്. നാലുവർഷം നീണ്ടുനിന്ന പ്രണയമാണ് വിവാഹത്തിലെത്തിയത്. മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യാക്കാരനാണ് കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശൻ. കഴിഞ്ഞ വർഷമാണ് പട്ടം നേടിയത്. അന്നെല്ലാം കരുത്തും പിന്തുണയും നൽകി കൂടെ നിന്ന ഉസ്ബക്കിസ്ഥാൻകാരി നസീബയെ ജീവിതത്തിൽ ചേർത്തു നിർത്തിയതിന്റെ സന്തോഷത്തിലാണ് നടേശൻ. 

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം പാവക്കുളം അമ്പലത്തിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. നാല് വർഷം മുമ്പ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യം സുഹൃത്തുക്കളായിരുന്നുവെന്നും ആദ്യം പ്രണയം പറഞ്ഞത് താനായിരുന്നുവെന്നും നേടശൻ പറയുന്നു. ചിത്തരേശൻ വളരെ വിനയമുള്ള വ്യക്തിയാണെന്ന് നസീബയുടെ വാക്കുകൾ. കേരളവും സാരിയും നസീബയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ചിത്തരേശനൊപ്പം ചേർന്ന് കുറച്ച് മലയാളം വാക്കുകളും നസീബ പഠിച്ചിട്ടുണ്ട്. ഏറെ വൈകാതെ ഇരുവരും ദില്ലിയിലേക്ക് മടങ്ങിപ്പോകും.