ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: ബ്രഹ്മപുരത്തേത് ഭീകരമായ വിപത്തെന്ന് സാഹിത്യകാരൻ എം കെ സാനു. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമെന്നും അദ്ദേഹം പറഞ്ഞു. പരിഹാരത്തിനായി ഭരണാധികാരികളുടെ ആന്തരിക നേത്രങ്ങള്‍ തുറക്കെട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എം കെ സാനു കൂട്ടിച്ചേർത്തു. 

ബ്രഹ്‌മ പുരത്തെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മന്ത്രി പുംഗവന്മാർകടക്കം എല്ലാവർക്കും അറിയാമെന്നു സാഹിത്യകാരൻ ടി പത്മനാഭൻ. കരാറുകാർ തടിച്ചു കൊഴുക്കുകയാണ് ചെയ്യുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല. സാധാരണക്കാരായ ജനങ്ങളാണ് യഥാർത്ഥത്തിൽ ബുദ്ധിമുട്ടുന്നത്. അവർ ഇനി എങ്ങോട്ട് പോകുമെന്നതാണ് ആശങ്ക. മന്ത്രി മാസ്ക് വെച്ച് പുറത്തിറങ്ങാൻ പറഞ്ഞത് കൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും പത്മനാഭൻ. 

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍ പ്രവർത്തിക്കും

ബ്രഹ്മപുരം ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതായെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ| Brahmapuram Plant Fire