Asianet News MalayalamAsianet News Malayalam

ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരും: എം എം ഹസൻ

വിശ്വാസത്തെ തകർത്ത സർക്കാരാണ് ഇടത് സർക്കാർ. യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും

MM Hassan says next UDF govt will pass law to stop women entry to Sabarimala
Author
Thiruvananthapuram, First Published Dec 9, 2020, 12:31 PM IST

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ, ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും അദ്ദേഹം വിമർശിച്ചു.

സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്ഥാന സർക്കാരിന് വേണ്ടപ്പെട്ടയാളാണ് ഉന്നതനെന്ന് ഇതോടെ കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാട് ആർ എസ് എസിന് സ്വീകാര്യമായ രീതിയിലാണ്.

വിശ്വാസത്തെ തകർത്ത സർക്കാരാണ് ഇടത് സർക്കാർ. യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ല. ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios