ബെന്നി ബഹന്നാൻ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സൻ പറ‍ഞ്ഞു. ഇതിൽ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: എം എം ഹസ്സനെ യുഡിഎഫ് കൺവീനറായി നിയമിച്ചു. ബെന്നി ബഹന്നാൻ രാജിവച്ച ഒഴിവിലാണ് നിയമനം. ബെന്നി ബഹന്നാൻ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സൻ പറ‍ഞ്ഞു. ഇതിൽ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഹൈക്കമാൻഡിന്റെ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞ മാസം 27 നാണ് ബെന്നി ബഹന്നാൻ രാജിവച്ചത്. എ ഗ്രൂപ്പിനുള്ളിലെ തർക്കമാണ് ബെന്നി ബെഹന്നാന്‍റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാൻ തീരുമാനിച്ചതാണ്. 

Also Read: ഗ്രൂപ്പിലെ തർക്കം, നാടകീയ നീക്കങ്ങൾ, ഒടുവിൽ ബെന്നി ബെഹ്നാൻ പടിയിറങ്ങി; പകരക്കാരനാകാൻ എംഎം ഹസൻ