കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ നടപടി നേരിട്ട കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറൻസ്. സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്ന് സസ്പെൻറ് ചെയ്തെങ്കിലും പാര്‍ട്ടി നടപടി അപര്യാപ്തമാണെന്നാണ് എംഎം ലോറൻസ് പറയുന്നത്. സക്കീർ ഹുസൈൻ തെറ്റുകൾ ആവർത്തിക്കാൻ  ഇത് വഴിവയ്ക്കുന്നു. വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എളമരം കരീം റിപ്പോർട്ട് സക്കീർ ഹുസൈന് ക്ലീൻചീറ്റ് നൽകി. ഇതാണ് വീണ്ടും തെറ്റുകൾ ആവർത്തിക്കാൻ സക്കീറിനെ സഹായിച്ചതെന്നും എംഎം ലോറൻസ്  ആരോപിച്ചു. 

തുടര്‍ന്ന് വായിക്കാം: അനധികൃത സ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീര്‍ ഹുസൈനെതിരായ നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അംഗീ...