കൊച്ചി: സിപിഎമ്മും സിപിഐയും ലയിക്കണമെന്ന ആവശ്യവുമായി മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. കൊച്ചിയിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിന്റെ 70ാം വാർഷികാഘോഷ പരിപാടിയിലാണ് ലോറൻസിന്റെ പ്രസ്താവന.

"ഭിന്നതകൾ മറന്നു സിപിഎമ്മും സിപിഐയും ഒന്നിക്കണം. ഇരുപാർട്ടികളും ഒന്നിക്കേണ്ട കാലം അതിക്രമിച്ചു. ഭിന്നിച്ചു നിന്നത് കൊണ്ടു രണ്ടു പാർട്ടികൾക്കും നേട്ടമില്ല. സിപിഎം, സിപിഐ നേതാക്കൾ ലയന ചർച്ചകൾക്ക് മുൻകൈ എടുക്കണം," എന്നും ലോറൻസ്‌ ആവശ്യപ്പെട്ടു.