അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രശ്നങ്ങളിൽ പെട്ട് കർണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. 

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി എംഎൽഎ. പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് എംഎൽഎയുടെ പരാമർശം

അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രശ്നങ്ങളിൽ പെട്ട് കർണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ.ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നാണ് എം എം മണി പരിഹസിച്ചത്. 

മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona