നാമ മാത്രമായ ആളുകളെയാണ് എൽഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയത്. സമരക്കാരുമായുള്ള ചർച്ച സംബന്ധിച്ചും സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ

കോട്ടയം: പിഎസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദനും മന്ത്രി എംഎം മണിയും. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു. അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് അവർ മറുപടി പറയണം. വേറെ പണി ഇല്ലാത്തതിനാലാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നതെന്നും എംഎം മണി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിഷേധങ്ങൾ ഫലം കാണുന്നോ? കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ച് സർക്കാർ

അതേ സമയം റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ സമരത്തിൽ നുഴഞ്ഞുകയറി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ശ്രമമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.ലിസ്റ്റിൽ ഉള്ള എല്ലാവർക്കും ജോലി കൊടുക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാം. നാമമാത്രമായ ആളുകളെയാണ് എൽഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയത്. സമരക്കാരുമായുള്ള ചർച്ച സംബന്ധിച്ചും സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

.