ഔദ്യോഗികകൃത്യനിർവഹണത്തിൽ രാഷ്ട്രീയമെടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും ,പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങളുമായി എം എം മണി

ഇടുക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ സ്ത്രീ വിരുദ്ധതവും പ്രകോപനപരവുമായ പരാമർശങ്ങളുമായി എം എം മണി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും.പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല.അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല.കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു .ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും.അത് പൊലീസും, ആർടിഒയും, കലക്ടറുമായാലും ശരി.നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആർ ടി ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു എം എം മണി.