തിരുവനന്തപുരം: മൊബൈൽ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും ആഴ്ചയിൽ ഒന്നും രണ്ടും ദിവസങ്ങൾ വച്ച് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക്സ് ഷോപ്പുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഞായറാഴ്ചയാകും മൊബൈൽ കടകൾ തുറന്ന് പ്രവർത്തിക്കുക. ഞായർ, വ്യാഴം ദിവസങ്ങളിൽ വര്‍ക്ക് ഷോപ്പുകളും പ്രവർത്തിക്കും. ആ ദിവസങ്ങളില്‍ സ്പെയര്‍ പാർട്സ് കടകള്‍ കൂടി തുറക്കും. ഓരോ പ്രദേശത്തെയും രജിസ്ട്രേഡ് ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാൻ അനുമതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഫ്ലാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നവര്‍ക്കും അനുമതി നൽകും.