Asianet News MalayalamAsianet News Malayalam

2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന'സ്ത്രീശക്തി മോദിക്കൊപ്പം'ജനുവരി 3ന് തൃശ്ശൂരില്‍,പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു

modi in Thrissur ,will address women enclave
Author
First Published Dec 19, 2023, 3:34 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന "സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ ബനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച(മറ്റന്നാൾ) മുതൽ അരമനകളിലേക്കും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്കുമെത്തും. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കാനാണ് സ്നേഹയാത്ര എന്ന പേരിൽ പത്ത് ദിവസം നീളുന്ന പരിപാടി . മണിപ്പൂർ പ്രശ്നത്തിൽ സഭക്കുള്ള എതിർപ്പ് കുറക്കൽ കൂടിയാണ് ലക്ഷ്യം

 

Latest Videos
Follow Us:
Download App:
  • android
  • ios