തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധനെതിരെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ രംഗത്ത്. ഹർഷ വർധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കിൽ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങൾ പറയാനെന്നും അഷീൽ സോഷ്യൽ മീഡിയയിൽ എഴുതിയ വിമർശന കുറിപ്പിൽ പറയുന്നു.

മഹാമാരിയുടെ കാലത്ത് തരം താണ രാഷ്ട്രീയം മാറ്റി നിർത്തണം. കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ചതല്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ നിലപാടെടുത്തപ്പോഴാണ് തരംതാണ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് അഷീൽ ആരോപിക്കുന്നത്.