മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മദ്യപാനികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി. റോഡിലൂടെ നടന്നു പോകുമ്പോൾ അസഭ്യം പറഞ്ഞെന്നും ചോദ്യം ചെയ്തപ്പോൾ കയ്യേറ്റത്തിനു ശ്രമിച്ചുവെന്നുമാണ് പരാതി.

ഇന്ന് വൈകുന്നേരമാണ് സംഭവം. കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ സ്ത്രീ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി. തമിഴ് നാട്ടുകാരിയായ യുവതിക്കു നേരെയാണ് അപമാന ശ്രമം ഉണ്ടായത്. 

Read Also: രാജ്യത്ത് കൊവിഡ് മരണം 4500 കടന്നു;രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കനത്ത ആശങ്ക...