സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്ലാവറ സ്വദേശി വിശ്വനാഥൻ പിള്ളയാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം: പാലോട് കണക്കിൽപ്പെടാത്ത 19 ലക്ഷം രൂപയും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലോട് പൊലീസും നെടുമങ്ങാട് ഷാഡോ ഡാൻസാഫ് സംഘവും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിലാണ് 259 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും 19,60,00 രൂപയും പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്ലാവറ സ്വദേശി വിശ്വനാഥൻ പിള്ളയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അനധികൃതമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് നേരത്തേ കേസ് നിലവിലുണ്ട്. പണത്തിന്‍റെ ഉറവിടം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred