ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവർ മെസേജ് അയച്ചത്.

കൊച്ചി: എഡിജിപി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവർ മെസേജ് അയച്ചത്. വ്യാജ ഫേസ്ബുക്ക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം ഗൂഗിൾ പേയിലൂടെ നൽകാനും നിർദ്ദേശിച്ചു. സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona