പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതിഷ്കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും പണം വിജിലൻസ് പിടികൂടിയിരുന്നു.

തിരുവനന്തപുരം: രാത്രികാലത്ത് ഹൈവേയിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതിഷ്കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും പണം വിജിലൻസ് പിടികൂടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാഴ്ച മുമ്പ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ രണ്ട് ഉദ്യോ​ഗസ്ഥരും സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13960 രൂപ പിടികൂടിയത്. ഇവർ രാത്രികാല പട്രോളിം​ഗ് നടത്തുമ്പോൾ, അനധികൃതമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കടത്തുന്ന വാഹനങ്ങളിൽ നിന്നും മറ്റും പണപ്പിരിവ് നടത്തുന്നു എന്ന വിവരത്തെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. കൂടാതെ ഇവർക്കെതിരെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഇവർക്കെതിരെ റൂറൽ എസ്പിക്ക് സ്പെഷ്യൽ റിപ്പോർട്ടും കൈമാറി. ഇതേത്തുടർന്നാണ് നടപടി.