മൂവാറ്റുപുഴ: കടാതിക്ക് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടാതി സ്വദേശി വെട്ടിക്കാട്ടു പുത്തൻപുര വീട്ടിൽ ശ്യാം(24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടമ്പിൽ എബി ജോർജ്ജി (21) നെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.