ഒന്നരക്കോടി രൂപ ഐ ഒ സിക്ക് നഷ്ടമുണ്ടാക്കിയ പരാതിയിലും അന്വേഷണം വേണ്ടവിധം നടന്നില്ല. പരാതികളിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായി വന്നത് അലക്സ് മാത്യു ആയിരുന്നു.

മലപ്പുറം : കൈക്കൂലി കേസില്‍ പിടിയിലായ ഐ ഒ സി ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പിന് പണം വാങ്ങി കൂട്ടുനിന്നുവെന്ന ആരോപണങ്ങളുമായി തൊഴിലാളി നേതാക്കളും രംഗത്തെത്തി. ഐഒസിയുമായി ബന്ധപ്പെട്ട പരാതികള്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിജിഎം അലക്സ് മാത്യു അട്ടിമറിച്ചെന്ന ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രൻ വെങ്ങോലത്ത് ആരോപിച്ചു.

''ഒന്നരക്കോടി രൂപ ഐ ഒ സിക്ക് നഷ്ടമുണ്ടാക്കിയ പരാതിയിലും അന്വേഷണം വേണ്ടവിധം നടന്നില്ല. പരാതികളിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായി വന്നത് അലക്സ് മാത്യു ആയിരുന്നു. സാമ്പത്തിക തട്ടിപ്പിന് അലക്സ് മാത്യു കൂട്ടു നിന്നു''. ഉത്തരവാദികളെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിച്ചുവെന്നും പരാതികൾ അന്വേഷിക്കാനെത്തിയ അലക്സ് മാത്യു പണം വാങ്ങി തീർപ്പാക്കിയെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രൻ വെങ്ങോലത്ത് ആരോപിച്ചു. അലക്സ് മാത്യു നേരത്തെ അന്വേഷിച്ച പരാതികളില്‍ വീണ്ടും അന്വേഷണം വേണെമന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും
കൈക്കൂലിക്കേസില്‍ റിമാന്റിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ
ഇന്ന് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമ
മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തി കൈക്കൂലി വാങ്ങുന്നതിനിടെ 
കഴിഞ്ഞ ദിവസമാണ് അലക്സ് മാത്യു പിടിയിലായത്. അലക്സിന്റെ കൊച്ചിയിലെ വീട്ടിൽ നടത്തിയ
പരിശോധനയിൽ 29 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപ രേഖകളും വന്‍ തോതില്‍ മദ്യകുപ്പികളും പിടിച്ചെത്തിരുന്നു. അലക്സിനെ ഡിജിഎം സ്ഥാനത്തുനിന്ന് ഐഒസി സസ്പെന്‍ഡ് ചെയ്തിട്ടണ്ട്.
മജിസ്‌സ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ഇന്നലെയാണ് അലക്സിനെ റിമാൻഡ് ചെയ്തത്. 

YouTube video player