പാലക്കാട്: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പാലക്കാട്ട് പരിശോധന കൂട്ടുന്നു. ആറ് സ്ഥലങ്ങളിലായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ വഴി സൗജന്യ പരിശോധന നടത്തും. 

നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിൽ ഉള്ളവർക്കും കഞ്ചിക്കോട് അഗസ്റ്റിൻ ടെക്സ്റ്റൈൽസ്, പ്രീക്വാർട്ട് മിൽ യൂണിറ്റ്, സ്റ്റീൽ മാർക്സ് ഇന്ത്യ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും ആണ് പരിശോധന നടത്തുക. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും പരിശോധന നടത്തും. അഞ്ചിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണുകളായി കണക്കാക്കി ജാഗ്രത തുടരുകയാണ് എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.