കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ വനിത ഹെൽത്ത് ഇൻസ്പെക്ടറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ജോയിൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ മായ സ്പാകളുടെ നടത്തിപ്പുകാരിയെന്ന് കണ്ടെത്തൽ.
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീഡനം നടന്ന മൂന്ന് സ്പാകളുടെയും നടത്തിപ്പുകാരിയെന്ന് അന്വേഷണ സംഘത്തിൻ്റെ സ്ഥിരീകരണം. നഗരൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ വി സി മായയ്ക്ക് ആയിരുന്നു മൂന്ന് സ്പാകളുടെയും ചുമതല. കേസിൽ നേരത്തെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെകടർ അനുരൂപിൻറെ ബിനാമിയായാണ് മായ പ്രവർത്തിച്ചിരുന്നത്.
പട്ടത്തെ കോളേജിൽ അനുരൂപിൻ്റെ ജൂനിയറായിരുന്നു മായ. രണ്ട് വർഷം മുമ്പാണ് മായയുമായി അനുരൂപ് ബിസിനസ് ഇടപാടുകൾ തുടങ്ങുന്നത്. പതിനാറുകാരിയെ സ്പായിൽ എത്തിച്ചപ്പോൾ മായ ആദ്യം ഇതിനെ എതിർത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ബിസിനസ് കൂടുതൽ മെച്ചപ്പെടുമെന്ന അനുരൂപിന്റെ വാദം കണക്കിലെടുത്ത് മായ ഇതിന് സമ്മതം നൽകുകയായിരുന്നു. സ്പാകളിൽ നിന്നുള്ള വരുമാനം പോയിരുന്നത് മായയുടെ അക്കൗണ്ടിലേക്കാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പണം പിന്നീട് അനുരൂപിന് കൈമാറുന്നതായിരുന്നു രീതി. മാസം മൂന്ന് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രായപൂർത്തിയാകാത്ത ആന്ധ്രാ സ്വദേശിനിയെ കോവളത്തെ സ്പായിൽ എത്തിച്ചു ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് മായയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതിനിടെ, കോവളം സ്പാ പീഡനക്കേസിൽ പെൺകുട്ടിയെ കേരളത്തിലെത്തിച്ച ഇടനിലക്കാരി പിടിയിലായി. ബെംഗളൂരു സ്വദേശിനി വാണിയാണ് അറസ്റ്റിലായത്. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടി എങ്ങിനെയാണ് കോവളത്ത് എത്തിയത്? ആരായിരുന്നു ഈ കുട്ടിയെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് പരിചയപ്പെടുത്തിക്കൊടുത്തത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള പൊലീൻ്റെ അന്വേഷണം ചെന്നെത്തിയത് ബെംഗളൂരു സ്വദേശിനിയായ വാണിയുടെ അടുത്തതാണ്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിയുകയായിരുന്ന വാണിയെ പൊലീസ് പിടികൂടിയത്.
ബെംഗളൂരുവിൽ സ്പാ നടത്തുന്ന വാണിയുടെ സുഹൃത്താണ് പതിനാറുകാരിയുടെ ഇളയമ്മ നാഗവല്ലി. ആദ്യം ബെംഗളൂരുവിൽ എത്തിച്ച കുട്ടിയെ പിന്നീട് തമിഴ്നാട് വെണ്ടല്ലൂരിലെ സ്പായിൽ കൊണ്ടുവന്നു. അവിടെ നിന്നാണ് കോവളത്തെ സജിത്തിന്റെ സ്പായിൽ എത്തിക്കുന്നത്. തുടർന്ന് അനൂരൂപും നിശാന്തും നടത്തുന്ന മൂന്ന് സ്പാകളിലേയ്ക്ക് കൈമാറി. ഈ മൂന്ന് സ്പാകളുടെയും ചുമതല ഏൽപ്പിച്ചിരുന്നത് നഗരൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇനസ്പെക്ടറായ വി സി മായയെ ആയിരുന്നു.






