Asianet News MalayalamAsianet News Malayalam

അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം; പൊലീസിന്റെ കൂടുതൽ അട്ടിമറികൾ പുറത്ത്

കുഞ്ഞ് ദത്ത് പോകും വരെ പൊലീസ് അനങ്ങിയില്ല. അനുപമ പരാതിയില്‍ പറയുന്ന ഒക്ടോബര്‍ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെെന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ഇന്നലെ പറഞ്ഞത്.

more evidences against police in anupama case
Author
Thiruvananthapuram, First Published Oct 27, 2021, 7:34 AM IST

തിരുവനന്തപുരം : കുഞ്ഞിനെ അമ്മ അറിയാതെ ദത്ത്(adoption) നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് (police)അട്ടിമറിച്ചത് മൂന്ന് പരാതികള്‍. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും പൊലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതോടെ പൊലീസിന്‍റെ കള്ളക്കളി കൂടുതല്‍ പുറത്തുവന്നു.

Anupama Missing Baby Case| ദത്തെടുക്കൽ വിവാദം; അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്, പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പോലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ തീര്‍പ്പാക്കി. മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ്. ഏപ്രില്‍ 19 ന് അനുപമ പേരൂര്‍ക്കട പോലീസില്‍ കൊടുത്ത ആദ്യ പരാതി , ഏപ്രില്‍ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി

ദത്തെടുപ്പ് വിവാദം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി അട്ടിമറിച്ചു, ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന് പൊലീസ്

കുഞ്ഞ് ദത്ത് പോകും വരെ പോലീസ് അനങ്ങിയില്ല. അനുപമ പരാതിയില്‍ പറയുന്ന ഒക്ടോബര്‍ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെെന്നറിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ഇന്നലെ പറഞ്ഞത്.

അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടുമോ? ദത്ത്‍ നടപടി റദ്ദാക്കണമെന്ന സർക്കാർ ആവശ്യത്തിൽ കോടതി തീർപ്പ് കൽപ്പിക്കും

ഇതോടെ ഒരു കാര്യം ഉറപ്പായി. പോലീസ് കുഞ്ഞ് ദത്ത് പോകും വരെ കാത്ത് നില്‍ക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മയുടെ പരാതി പല തവണ കിട്ടിയിട്ടും കുട്ടിയെ കണ്ടെത്താന്‍ ബോധപൂര്‍വം ശ്രമിച്ചില്ല എന്നതിന്‍റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരികയാണ്.

അമ്മ അറിയാതെ ദത്ത്: ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

Follow Us:
Download App:
  • android
  • ios