Asianet News MalayalamAsianet News Malayalam

വ്യാജ ജനന സർട്ടിഫിക്കറ്റ്: ക്രമക്കേടിന് മാസങ്ങൾക്കുമുമ്പേ ശ്രമം നടന്നു, ഉദ്യോഗസ്ഥരുടെ ചാറ്റുകൾ പുറത്ത്

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്, അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ
പറയുന്നുണ്ട്

more evidences on fake birth certificate
Author
First Published Feb 7, 2023, 7:42 AM IST

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുമ്പേ തന്നെ ശ്രമം നടന്നുവെന്ന് വ്യക്തമായി. ആശുപത്രി മെഡിക്കൽ റിക്കോർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ് ചാറ്റ് ഏഷ്യനെറ്റ് ന്യൂസിന് കിട്ടി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്, അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്

 

മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അന്വേഷണം ഇന്ന് തുടങ്ങും, കുട്ടിയെ നിയമപരമല്ലാതെ കൈമാറിയതിൽ പ്രത്യേക കേസ്

Follow Us:
Download App:
  • android
  • ios