Asianet News MalayalamAsianet News Malayalam

കോട്ടയത്ത് കൂടുതൽ ഇളവുകൾ; സ്വകാര്യ ഓഫീസുകൾക്ക് പ്രവർത്തിക്കാം, കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി

പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വ്യക്തികളും വാഹനങ്ങളും സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം

more lockdown exemptions in kottayam covid redzone
Author
Kottayam, First Published May 3, 2020, 10:38 PM IST

കോട്ടയം: റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്‍റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നഗര മേഖലകളിൽ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍

*വ്യവസായ പാര്‍ക്കുകള്‍,കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍,അവശ്യ സാധനങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍(മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കള്‍, ഐടി ഹാര്‍ഡ് വെയര്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടേത് ഉള്‍പ്പെടെ)
*നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍,
*മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ 
*ഒറ്റപ്പെട്ട കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ വ്യാപാര സ്ഥാപനങ്ങള്‍(ഇതിന് അവശ്യ വസ്തു, അവശ്യവസ്തു അല്ലാത്തത് എന്ന വേര്‍തിരിവില്ല)

ഗ്രാമ പ്രദേശങ്ങളില്‍ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍

*ഷോപ്പിം​ഗ് മാളുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും
*എല്ലാ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും

ജില്ലയില്‍ പൊതുവേ ബാധമാകമായവ

*പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വ്യക്തികളും വാഹനങ്ങളും സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.

*അവശ്യവസ്തു വിതരണവുമായി ബന്ധപ്പെട്ട ഇ- കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

*സ്വകാര്യ ഓഫീസുകള്‍ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

*അവശ്യ സേവനത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

*ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ടി സേവനദാതാക്കള്‍, എ.ടി.എം ഓപ്പറേഷന്‍ ആന്‍റ് കാഷ് മാനേജ്മെന്‍റ് ഏജന്‍സികള്‍ എന്നിവയ്ക്ക് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

തുടരുന്ന നിരോധനങ്ങള്‍ 

*ടാക്സികള്‍, ഓട്ടോറിക്ഷകള്‍, ജില്ലാ-അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഗ്രാമ-നഗര വ്യത്യാസമില്ലാതെ 

*സാമൂഹിക, രാഷ്ട്രീയ, കായിക വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, സാമുദായിക കൂടിച്ചേരലുകള്‍ 

*ആരാധനാലയങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം.

Follow Us:
Download App:
  • android
  • ios