തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലൊരാൾ പൂന്തുറയിൽ ജോലി ചെയ്ത, എ ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും പുതിയതായി രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 

തിരുവനന്തപുരം മേയർ കെ ശ്രീകുമാർ കൊവിഡ് നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ സ്വയം നിരീക്ഷണത്തിൽ  പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്പര്‍ക്കം മൂലമാണ്. ഇതിൽ പതിനാറ് പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. 

Read Also: കെ മുരളീധരന്‍ കൊവിഡ് ടെസ്റ്റ് നടത്തി; ഫലം വരുംവരെ വീട്ടില്‍ നിരീക്ഷണത്തില്‍...