കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ മുപ്പത്തിയെട്ട് പേരിലാണ് കൊവിഡ് രോഗബാധ സ്ഥിരികരിച്ചത്. ആദ്യം 14  പേരില്‍ സ്ഥിരികരിച്ചിരുന്നു  തൊട്ട് പിന്നാലെ 50 പേരില്‍ നടത്തിയ പരിശോധനയില്‍ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിക്കുകയായിരുന്നു.

രോഗബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേക അശുപത്രി  ജയിലില്‍ തുടങ്ങാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.  ജില്ലാ ജയിലിലെ ജീവനക്കാരും നിരിക്ഷണത്തിലാണ്. ജയിലില്‍ കഴിയുന്ന കൂടുതല്‍ പേരെ പരിശോധിക്കാനാണ് ജില്ലാഭരണകൂത്തിന്‍റെ തീരുമാനം.