തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അതീവ നിയന്ത്രിത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ   വൈകിട്ട് ഏഴുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ഈ മേഖലകളിലുള്ള കോവിഡ് രോഗമുക്തര്‍ക്കും കോവിഡ് ഫലം നെഗറ്റീവായവര്‍ക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാം. 

കോവിഡ് മുക്തരായവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം. കോവിഡ് പരിശോധനയ്ക്ക് വിധേയമായവര്‍ പരിശോധനാ കേന്ദ്രത്തിന്‍ നിന്നും ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കരുതണം. 

പരിശോധിച്ച തീയതിമുതല്‍ ഏഴുദിവസം വരെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കാം.എന്നാല്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കാലാവധി കഴിയുന്നതുവരെ സഞ്ചാരം അനുവദിക്കില്ല.