ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് പത്തുപേരക്കൂടി തിരിച്ചറിഞ്ഞിരുന്നു. പ്രതികളുടെ സ്ഥാനമാനങ്ങൾ നോക്കാതെ നടപടിയുണ്ടാകമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചത്.
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിനെതിരായ അതിക്രമത്തിൽ പ്രതികളായ കൂടുതൽ എസ്എഫ്ഐ പ്രവത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. എസ്എഫ്ഐ എറണാകുളം ജില്ല സെക്രട്ടറി അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് പത്തുപേരക്കൂടി തിരിച്ചറിഞ്ഞിരുന്നു. പ്രതികളുടെ സ്ഥാനമാനങ്ങൾ നോക്കാതെ നടപടിയുണ്ടാകമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചത്. .
