വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം നൽകുന്നത് തുടരണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു

കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ബുധനാഴ്ച മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. ചെറിയ ടാങ്കറുകൾ ഇല്ലാത്തതിനാൽ ജല വിതരണം തടസ്സപ്പെടുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം നൽകുന്നത് തുടരണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു. വെള്ളത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. ജല വിതരണം തുടരുമ്പോഴും അത് പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് വരെ അഞ്ച് ലക്ഷത്തിലധികം ലിറ്റർ വെള്ളം വിതരണം ചെയ്തതായി വാട്ടർ അതോറിറ്റി വ്യക്തമാക്കി.