തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തിനുപിന്നാലെ എറണാകുളത്തും കൊവിഡ് വ്യാപനം ആശങ്കയാകുന്നു. ഇന്ന് 106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1046 പേര്‍ ഇന്ന് ജില്ലയില്‍ ചികിത്സയിലുണ്ട്. ഇന്നലെ ഇത് 978 പേരായിരുന്നു. 38 പേരാണ് ഇന്ന് കൊവിഡ് രോഗമുക്തരായത്. 

ഇന്നും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. 205 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ ഇന്ന് 962 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇന്ന് 815 പേര്‍ രോഗമുക്തരായി.