Asianet News MalayalamAsianet News Malayalam

പുതുക്കാട് ധനകാര്യ സ്ഥാപനത്തിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

പുതുക്കാട് ജംഗ്ഷന് സമീപമുള്ള സ്വകാര്യ കുറി കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയത്. ഓൺലൈനായി ആണ് പണം ട്രാൻസ്ഫെർ ചെയ്‍തത്. 
 

more than fourty lakhs were snatched from Puthukkad financial institution
Author
Thrissur, First Published Nov 22, 2020, 9:48 AM IST

തൃശ്ശൂർ: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. പുതുക്കാട് ജംഗ്ഷന് സമീപമുള്ള സ്വകാര്യ കുറി കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയത്. ഓൺലൈനായി ആണ് പണം ട്രാൻസ്ഫെർ ചെയ്‍തത്. 

ഇതിനായി മാനേജരുടെ സിം കാർഡ് ഹാക്ക് ചെയ്തു. പിന്നീട് പത്തു തവണകളായി പണം തട്ടി. ഹാക്ക് ആയ സിം കാർഡിന് പകരം സിം എടുത്തപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. ഉടൻ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 34 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുമാണ് ട്രാൻസ്ഫർ ചെയ്തത്. ഇ സിം ഉപയോഗിച്ചാണ് പണം തട്ടിയത് എന്നാണ് പ്രാഥമിക നിഗമനം എന്നു പുതുക്കാട് പൊലീസ് അറിയിച്ചു. 

ജാര്‍ഖണ്ഡ്, ഡൽഹി, കൊൽക്കത്ത അസം എന്നിവിടങ്ങളിൽ നിന്ന് ഒക്ടോബര് 30,31 എന്നീ  തിയതികളിൽ ആണ് പണം ട്രാൻസ്ഫർ ചെയ്തത്. തട്ടിപ്പ് സംഘം ഉപയോഗിച്ച ഫോണിനെ കുറിച്ചു പൊലീസിന് സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒടിപി നമ്പറുകൾ കൈകാര്യം ചെയ്യുമ്പോൾ പൊതുജനം ശ്രദ്ദിക്കണമെന്നും അനാവശ്യമായി നമ്പറുകള്‍ പങ്കുവെക്കരുതെന്നും  പൊലീസ് അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios