Asianet News MalayalamAsianet News Malayalam

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു,നാളെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍

ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേർ ബുക്ക് ചെയ്തിട്ടുണ്ട് .ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യത.പൊലീസ് സുരക്ഷ കൂട്ടി. 

more than one lakh devotees booked for sabarimala darsan tomorrow
Author
First Published Dec 8, 2022, 3:26 PM IST

പത്തനംതിട്ട:ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി   ബുക്ക് ചെയ്തിരിക്കുന്നത്.  നാളെ   ദർശനത്തിനായി ഇതുവരെ 1,04200 പേർ ബുക്ക് ചെയ്തിട്ടുണ്ട്.  ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേർ ബുക്ക് ചെയ്തിട്ടുണ്ട് .ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും കൂട്ടി. ഈ വർഷത്തെ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് ഇടത്താവളങ്ങളിൽ ഇതിനുളള സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. 

'ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല, ആർക്കും പ്രത്യേക പരിഗണന വേണ്ട'

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം  ചെയ്യാൻ പാടില്ലെന്ന്  ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കി.സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.

നിലക്കൽ-പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസി വരുമാനം 10 കോടി കവിഞ്ഞു, ബസുകളുടെ എണ്ണം 189 ആയി,15 എ സി ബസുകൾ ഉടനെത്തും

Follow Us:
Download App:
  • android
  • ios