തൃശ്ശൂർ: തൃശ്ശൂര്‍ തോട്ടപ്പടി മണ്ണുത്തി അഗ്രിക്കൾച്ചറൽ ഓഫീസിന് സമീപം ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. തൃശൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന 'സൂര്യ' വോൾവോ ബസാണ് മറിഞ്ഞത്. കാർഷിക സർവകലാശാലക്കു സമീപം ആയിരുന്നു അപകടം.10 പേർക്ക് പരുക്കേറ്റു. ബൈക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ വണ്ടി വെട്ടിച്ചപ്പോൾ ആണ് അപകടം ഉണ്ടായത് എന്നു പൊലീസ് പറഞ്ഞു. ഡ്രൈവർ പുറത്തേക്കു തെറിച്ചു വീണു. ഇയാൾക്ക് കാലിനു പരിക്കുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയോലേക്കു മാറ്റി.