കണ്ണൂര്‍: നുച്യാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ത്വാഹിറ (32), സഹോദര പുത്രന്‍ ബാസിത് (13) എന്നിവരാണ് മരിച്ചത്. കാണാതായ ത്വാഹിറയുടെ മകന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്.