മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയെയും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യൻ, (12 ) അർജുൻ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. 

ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.  മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.