അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിരണ്ട് പേരിൽ അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേരും. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്.

ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 9 പേർ, ഭാര്യമാരെയും മക്കളെയും നഷ്ടപ്പെട്ട് സഹോദരങ്ങൾ

തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അയിഷാബീ. വളരെ അധ്വാനിച്ച് സ്വന്തം നിലയിൽ കുടുംബം മുന്നോട്ട് നയിച്ച അയിഷാബിയുടെയും കുടുംബത്തിന്റെയും ദാരുണ മരണം നാട്ടുകാർക്ക് ആർക്കും ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. ആനപ്പടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനം തുടരുകയാണ്. നൂറുകണക്കിന് പേരാണ് പൊതുദർശനത്തിൽ പങ്കെടുക്കാൻ ആനപ്പടി സ്കൂളിലേക്ക് എത്തുന്നത്.

ദുരന്തഭൂമിയായി താനൂർ, മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും; പോസ്റ്റ്മോർട്ടം അഞ്ച് കേന്ദ്രങ്ങളിൽ

YouTube video player