ചെന്നൈ: സംഗീത സംവിധായകൻ ശരത്തിൻ്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കൾ. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.