അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.

പാലക്കാട്: ഒരിടവേളക്ക് ശേഷം വാളയാര്‍ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ന് അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഏകദിന നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം.

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജൻ, ചോക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവര്‍ പറയുന്നു. രാവിലെ പത്തിന് തുടങ്ങുന്ന ഏകദിന നിരാഹാര സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും.

ഉദ്യോഗസ്ഥര്‍ക്കെതരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും വാളയാർ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. നിലവിലെ സിബിഐ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും പെണ്കുട്ടികളുടെ അമ്മ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona