വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്തു മടങ്ങി. വൈകിട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീടിന് ഉള്ളിൽ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭര്‍ത്താവും മടങ്ങി. വൈകിട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈലാണ് ഇവർ ഞാണ്ടൂർകോണത്ത് വാടക വീട് എടുത്തത്.
Add Asianetnews as a Preferred Source

