കണ്ണൂര്‍:  കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോൺഗ്രസിൽ  പൊലീസിന് എതിരെ പ്രമേയം.  ഉദ്ഘാടന പരിപാടിയിലെ  പൊലീസ് ഇടപെടലിന് എതിരേയാണ് പ്രമേയം. കസ്റ്റഡി യിലെടുത്തവരുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്. വിദ്യാർഥികളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്നും പ്രമേയത്തിലുണ്ട്.

പൊലീസ് ഉദ്ഘാടന വേദിയില്‍ കയറി അധ്യക്ഷനായിരുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ തടയുന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. ഇര്‍ഫാന്‍ ഹബീബ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലൊരു നടപടി ഉണ്ടായതിന് മറുപടി പറയണമെന്നായിരുന്നു ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സംബന്ധിച്ച തുടര്‍നടപടികള്‍ എന്തൊക്കെയാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതു ചൂണ്ടിക്കാണിക്കുന്നതാണ് ഇന്ന് പാസ്സാക്കിയ പ്രമേയം.