നിയമം തെറ്റിച്ചുള്ള കറക്കം വേണ്ട; ടൂറിസ്റ്റ് ബസുകളിലെ പരിശോധന കര്‍ശനമാക്കാൻ നിർദേശം
എന്നാൽ കെഎസ്ആർടിസിയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം ബസ്സുകളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന കമ്മീഷണറുടെ നിർദ്ദേശം. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്നറിയാനാണ് പരിശോധന. പുതിയ കേന്ദ്രനിയമം അനുസരിച്ച് സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാൽ കെഎസ്ആർടിസിയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും.
https://www.youtube.com/watch?v=Ko18SgceYX8