Asianet News MalayalamAsianet News Malayalam

'ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം'; ഷാഫി പറമ്പിൽ

ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമർശിച്ചു. 

MP Shafi Parampil says that Chief Minister is afraid ajith kumar and sujith das
Author
First Published Sep 4, 2024, 2:56 PM IST | Last Updated Sep 4, 2024, 2:56 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പേടിയാണെന്ന് ഷാഫി പറമ്പിൽ എംപി. ഓരോ മണിക്കൂറിലും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു.  ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു.

അതിനു കാരണം സ്വർണവും സംഘ പരിവാറുമാണ്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ്‌ സുരേഷ് ഗോപിക്കല്ല പിണറായിക്കാണെന്നും ഷാഫി പറഞ്ഞു. ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമർശിച്ചു. 


 

Latest Videos
Follow Us:
Download App:
  • android
  • ios