അടിയന്തിരാവസ്ഥക്കാലത്ത് 9 മാസക്കാലം ഒളിവിൽ താമസിക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ മൈസൂരിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടുന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വിരേന്ദ്രകുമാറിന്‍റെ ജീവിതം അത്രമേല്‍ പോരാട്ടം നിറഞ്ഞതായിരുന്നു. 1951ൽ പതിനഞ്ചാം വയസ്സിൽ ജയപ്രകാശ് നാരായണനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ധീരമായി പോരാടിയ അദ്ദേഹം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥക്കാലത്ത് 9 മാസക്കാലം ഒളിവിൽ താമസിക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ മൈസൂരിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടുന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഇവിടെവച്ചാണ് പിണറായിക്കൊപ്പം ജയില്‍വാസം അനുഭവിച്ചത്.
സയ്യദ് ഉമ്മർ ബഫാഖി തങ്ങൾ, ചെറിയ മാമ്മുകേയി, ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരൻ, അബു സാഹബ്, പിഎം അബൂബക്കർ, എം വി രാഘവൻ, കൊടിയേരി ബാലകൃഷ്ണൻ എന്നിവരും ഇക്കാലയളവില്‍ ജയിലിലുണ്ടായിരുന്നു.
