നിലവിൽ ഹർഷിത അത്തല്ലൂരിയാണ് സിഎംഡി. എംഡിയായി ഹർഷിത തുടരുമെന്നാണ് വിവരം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിൽ ഹർഷിത അത്തല്ലൂരി തുടരും. ഓണ്‍ ലൈൻ മദ്യ വിൽപ്പനയും നികുതി ഘടനയിലെ മാറ്റവും ഉള്‍പ്പെടെ വരുമാനം കൂട്ടാനായി ഹർഷിത ശുപാർശകള്‍ നൽകിയിരുന്നു. സർക്കാർ തളളിയിട്ടും സിഎംഡി നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നയപരമായ ബോർഡ് തീരുമാനങ്ങളിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിജിപി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ കൂടി യോഗങ്ങള്‍ പങ്കെടുക്കുന്നതോടെ ഇനി എംഡിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. മുമ്പും എക്സൈസ് കമ്മീഷണർമാരെ ബെവ്ക്കോയുടെ ചെയർമാനായി നിയമിച്ചിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്