Asianet News MalayalamAsianet News Malayalam

കമ്മീഷനിംഗിന് മുൻപേ ചരിത്രമെഴുതി വിഴിഞ്ഞം; കെയ്‍ലി വന്നു, രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പലുകളിലൊന്ന്

പരീക്ഷണം വിജയിച്ചതോടെ ലോകത്തെ ആഴമേറിയ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും.

MSC KAYLEY Largest Container Ship 16.5 M Draft Docks Passing Depth Advantage Test Vizhinjam Made History Before Commissioning
Author
First Published Sep 10, 2024, 11:59 AM IST | Last Updated Sep 10, 2024, 11:59 AM IST

തിരുവനന്തപുരം: കമ്മീഷനിംഗിനും മുൻപേ ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം. എംഎസ്‍സി കെയ്‍ലി ബർത്ത് ചെയ്തതോടെ സ്വന്തമാക്കിയത്, ഇന്ത്യയിൽ ഏറ്റവും വലിയ കപ്പലുകളിലൊന്ന് നങ്കൂരമിട്ട തുറമുഖം എന്ന ബഹുമതിയാണ്. പരീക്ഷണം വിജയിച്ചതോടെ ലോകത്തെ ആഴമേറിയ കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാനാകും.

16.5 മീറ്റ‌ർ ‍‍‍ ഡ്രാഫ്റ്റുള്ള (ആഴം) എംഎസ്‍സി കെയ്‍ലിയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേർന്നത്. വിഴിഞ്ഞം തുറമുഖത്തിന് തീരത്തോട് അടുത്ത് വലിയ ആഴമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടതിൽ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നാണ് കെയ്‍ലി. ഈ കപ്പൽ രണ്ട് ദിവസം വിഴിഞ്ഞത്തുണ്ടാകും. കെയ്‍ലിയിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യും. 

ആഗോള കപ്പൽ കമ്പനിയായ എംഎസ്‍സിയുടെ സുവാപെ 7 അടുത്ത ദിവസം തന്നെ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. തുറമുഖം പൂർണ്ണമായും കമ്മീഷൻ ചെയ്യുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനികളിൽ ഒന്നാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം‍എസ്‍സി). എംഎസ്‍സിയുടെ മദർഷിപ്പ് ഡെയ്‍ല കഴിഞ്ഞ ആഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. 13,988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ കപ്പൽ.  സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച കെയ്‌ല കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോയി. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക. 

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios