ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും എംടി രമേശ്.

തൃശൂര്‍: വിചാരധാരയെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ്. വിചാരധാര എഴുതിയത് നാല്‍പതിലും അന്‍പതിലും പറഞ്ഞ കാര്യങ്ങളാണ്. ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ല. വിചാരധാര മന്ത്രി റിയാസ് കെട്ടിപിടിച്ച് നടക്കട്ടെയെന്ന് എംടി രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ ബിജെപി തള്ളിപ്പറയുമോയെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസ് ചോദിച്ചത്. ഇതിനാണ് എംടി രമേശിന്റെ മറുപടി. 

ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും എംടി രമേശ് പറഞ്ഞു. സഭാ നേതൃത്വത്തേയും വിശ്വാസികളേയും സിപിഐഎമ്മും കോണ്‍ഗ്രസും താറടിക്കുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അരമനകളില്‍ പോകാറുണ്ട്. പക്ഷേ, ബിജെപി നേതാക്കള്‍ പോകുമ്പോള്‍ പ്രശ്‌നമുണ്ടാക്കുകയാണ്. സന്ദര്‍ശനത്തോട് സഭാ നേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ലെന്നും എംടി രമേശ് പറഞ്ഞു. 

ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച സ്‌നേഹ യാത്ര വന്‍ വിജയമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. അരമനകളില്‍ നിന്നും വിശ്വാസികളുടെ വീടുകളില്‍ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ പറയുന്നു. സ്‌നേഹ യാത്രയുടെ തുടര്‍ച്ചയായി വിഷു നാളില്‍ സമീപത്തെ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീടുകളിലേക്ക് ക്ഷണിക്കും. ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യക്ഷന്മാരുടെ മോദി അനുകൂല പ്രസ്താവനയില്‍ ജാഗ്രതയിലാണ് സംസ്ഥാനത്തെ പ്രബല മുന്നണികളായ യുഡിഎഫും ബിജെപിയും. ബിജെപിയുടെയടക്കം സഭാവിരുദ്ധ നിലപാടുകള്‍ കൂടുതല്‍ തുറന്നു കാട്ടാനാണ് ഇരു മുന്നണികളുടെയും തീരുമാനം.

കുട്ടികളോട് അവരുടെ സ്വന്തം മരണവാർത്ത എഴുതാൻ ആവശ്യപ്പെട്ടു, അധ്യാപകനെ പിരിച്ചുവിട്ടു