മൂവാറ്റുപുഴ: ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴ മുടവൂർ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. കോടതി വിധി അനുസരിച്ചായിരുന്നു നടപടി. 

പള്ളി കൈമാറുന്നത് അറിഞ്ഞ് കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിപ്പരിസരത്ത് വിശ്വാസികൾ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി. പൂട്ടിയിട്ട പള്ളി ഗേറ്റിൻ്റെ താഴ് അറുത്താണ് ഓർത്തഡോക്സ് സംഘം അകത്ത് കയറിയത്. തുടർന്ന് പ്രാർത്ഥന നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.