വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് മുഹമ്മദ് ഹനീഷ് തിരിച്ചെത്തും

തിരുവനനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിൽ തിരിച്ചെത്തിയിരിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴിൽ മൈനിം​ഗ് ആന്റ് ജിയോളജി പ്ലാന്റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ അതിവേ​ഗം തന്നെ ആരോ​ഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു.

എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. അതുപോലെ വി. വിഗ്നേശ്വരി കോട്ടയം കളക്ടർ ആയി ചുമതയേൽക്കും. സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും ശിഖ സുരേന്ദ്രൻ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും. 

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന് മാറ്റം, എ ഐക്യാമറ അന്വേഷണത്തിന് തടസമില്ല

പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹരീഷ് പേരടി

Karnataka Swearing-In Ceremony |Asianet News Live | Malayalam Live News |Kerala Live TV News