നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗമടക്കം 11 പേരുടെ രാജി കൂടി അംഗീകരിച്ചു. കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

പാലക്കാട്: രാജിക്കാര്യത്തിൽ സിപിഐ നേതൃത്വവുമായി ഇടഞ്ഞ് മുഹമ്മദ് മുഹസിൻ എംഎൽഎ. ഇന്നലത്തെ യോഗത്തിലും ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകിയില്ല. നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗമടക്കം 11 പേരുടെ രാജി കൂടി അംഗീകരിച്ചു. കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകാതെ മുഹമ്മദ് മുഹസിൻ. ഇന്നലത്തെ യോഗത്തിലും മുഹസിൻ വിശദീകരണം നൽകിയില്ല. നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം സീമ കൊങ്ങശ്ശേരി അടക്കം 11 പേർ കൂടി രാജിവച്ചു. മണ്ഡലം ലോക്കൽ നേതാക്കളാണ് രാജിവെച്ചത്. രാജിവെച്ചവർ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകിയില്ല. ജില്ലാ നേതൃയോഗം 11 പേരുടെ രാജി അംഗീകരിച്ചു. ഇവർക്കെതിരെ നടപടി ഉണ്ടായേക്കും. 

വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live