Asianet News MalayalamAsianet News Malayalam

'മുകേഷ് അംഗമായ കമ്മിറ്റി സിനിമ നയരൂപീകരണ കമ്മിറ്റി അല്ല'; വിചിത്ര വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

മുകേഷ് അം​ഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്ന് മന്ത്രി വ്യക്തമാക്കി.

Mukeshs resignation Saji Cherian says no comments  Weird explanation on policy making committee issue
Author
First Published Aug 29, 2024, 6:24 PM IST | Last Updated Aug 29, 2024, 6:39 PM IST

തിരുവനന്തപുരം: നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഇല്ലെന്ന വിചിത്ര വാദവുമായി മന്ത്രി സജി ചെറിയാൻ. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മുകേഷിന്റെ രാജിക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അതേ സമയം നിയമസഭയിൽ സജി ചെറിയാൻ നേരത്തെ നൽകിയ മറുപടിയിൽ  മുകേഷ് ഉൾപ്പെടുന്ന ചലച്ചിത്ര നയരൂപീകരണ സമിതിയുണ്ടാക്കിയെന്നായിരുന്നു അറിയിച്ചത്.

മുകേഷിന്‍റെ രാജി സംബന്ധിച്ച് നോ കമന്‍റ്സ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾക്കെതിരെയും മന്ത്രി സജി ചെറിയാൻ വിമർശനമുന്നയിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ മന്ത്രി ആരെയും പറ്റിയും എന്തും പറയാവുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. സമൂഹത്തെ എങ്ങിനെ അത് ബാധിക്കുമെന്ന് ആലോചിക്കണമെന്നും വിമർശനം സാമൂഹ്യ നന്മക്കാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


 

Latest Videos
Follow Us:
Download App:
  • android
  • ios